♻️ പ്രിയ സുഹൃത്തുക്കളെ,SCERT പാഠപുസ്‌തകങ്ങളുടെ പ്രധാന്യം മത്സര പരീക്ഷകളിൽ എത്രത്തോളം ആണെന്ന് ഞങ്ങൾ പറഞ്ഞ് അറിയിക്കേണ്ടതില്ലല്ലോ..
SCERT എത്രയൊക്കെ കാടുകയറി പഠിച്ചാലും പരീക്ഷ ഹാളിൽ പലപ്പോഴും വില്ലനായി മാറാറുണ്ട്..ഈ SCERT എങ്ങനെ നമ്മൾ കീഴടക്കും എങ്ങനെ പരീക്ഷ ഹാളിൽ മുഴുവൻ മാർക്കിൽ എത്തും? തുടക്കം എല്ലാവരും കുറുക്കു വഴികൾ പലതും തേടും..SCERT മാറ്റി നിർത്തി, പല പ്രിൻ്റെട് മെറ്റീരിയലുകളുടെയും പിറകെ മാത്രം ഓടും..അവസാനം പരീക്ഷ ഹാളിൽ ഉത്തരം കിട്ടാതെ തല പുകയുമ്പോൾ നമ്മൾ നമ്മോട് തന്നെ പറയുന്ന ഒരു സത്യം ഉണ്ട്..സ്ക്കൂൾ പാഠപുസ്തത്തിന് പകരമാവില്ല മറ്റൊന്നും.. SCERT യുടെ തട്ട് എന്നും മുകളിൽ തന്നെ.. TEXTBOOK നോക്കി നോട്ട് തയ്യാറാക്കാൻ,SCERT നോക്കി പഠിക്കാൻ എല്ലാവർക്കും മടിയാണ്.. സത്യം പറഞ്ഞാൽ ബോറൻ പരിപാടിയാണ്...പക്ഷേ അത് ചെയ്തേ പറ്റൂ..SCERT BASED വല്ല ബുക്കിൻ്റെ പിറകെ ഓടാം..ആദ്യം SCERT വൃത്തിക്ക് പഠിച്ചതിന് ശേഷം മാത്രം, റിവിഷന് വേണ്ടി..സ്ക്കൂൾ ടെസ്റ്റ് ബുക്കിൻ്റെ തട്ട് എന്നും മുകളിൽ രാജകീയ പ്രൗഢിയോടെ നിൽക്കാൻ ഏക കാരണം അതിൻ്റെ വിവരണാത്മക രീതിയാണ്.. ബദൽ ബുക്കുകൾ ഒന്നും സ്ക്കൂൾ ടെസ്റ്റ് ബുക്കിന് പകരമാവില്ല..അവിടെ പോയൻ്റുകൾ പൂർണ്ണമായി വൃത്തിക്ക് ലഭ്യമാക്കൽ പ്രായോഗികമല്ല..SCERT യിൽ ഒരു മാർക്കും നഷ്ടപ്പെടാതെ പൂർണ്ണത നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ
SCERT തന്നെയാണ് ഏക ആശ്രയം,എങ്കിൽ മാത്രമാണ് പരീക്ഷകളിൽ മാർക്ക് നഷ്ടപ്പെടാതിരിക്കൂ...ടെസ്റ്റ് ബുക്കിൽ ഒരു പേജിൽ ഏകദേശം 40 വരികൾ ഉണ്ടാകും... അതിൽ നിന്നും വെറും 20-30 വരികൾ മാത്രമായിരിക്കും ഇത്തരം ബദൽ പുസ്‌തങ്ങളിൽ ഉണ്ടാവുക..SCERT മാറ്റി നിർത്തി,അത് മാത്രം ഫോളോ ചെയ്ത് മടിയൻ രീതി പിന്തുടർന്നാൽ വിജയം അകലെയായിരിക്കും..എങ്ങനെ പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് ലഭിക്കും..TEXTBOOKൽ നിന്നും മുഴുവൻ മാർക്കും ലഭിക്കണമെങ്കിൽ അത് അരിച്ച് പെറുക്കി പഠിച്ചേ പറ്റൂ.. SCERT PSC SYLLABUS അടിസ്ഥാനമാക്കി 5-10 ക്ലാസുകളിലെ അധ്യായങ്ങൾ SUBJECT WISE ഓർഡർ ചെയ്ത രീതിയിൽ നിങ്ങളിലേക്ക് ...വിജയത്തിന് കുറുക്ക് വഴികൾ ഇല്ല..SCERT പഠനം നിങ്ങൾക്ക് ഇവിടെ തുടങ്ങാം ഇവിടെ തുടരാം...വരാൻ പോകുന്ന പരീക്ഷകളിൽ ഈ PDF നിമിത്തമായി മാറട്ടെ... എന്ന് പ്രാർത്ഥിക്കുന്നു ,എല്ലാവർക്കും വിജയാശംസകൾ ❤️❤️
"Success is the sum of small efforts, repeated day in and day out."
— Robert Collier







0 Comments